ഗാർഡെന, കാലിഫോർണിയ
ഗാർഡെന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചൽസ് കൗണ്ടിയുടെ തെക്കൻ ഉൾക്കടൽ മേഖലയിൽ (തെക്കുപടിഞ്ഞാറൻ) സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം 57,746 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 58,829 ആയി വർദ്ധിച്ചിരുന്നു. 2014 വരെ യു.എസ്. സെൻസസ്, ഗാർഡെന നഗരത്തെ കാലിഫോർണിയയിൽ ജപ്പാനീസ് അമേരിക്കക്കാരുടെ ഏറ്റവും ഉയർന്ന ശതമാനമുള്ള പ്രദേശമായി പരാമർശിക്കുകയുണ്ടായി. ഗാർഡനയിലെ ജാപ്പനീസ് ഭൂരിപക്ഷ ജനസംഖ്യ, ലോസ് ആഞ്ചലസിലെ തെക്കൻ ഉൾക്കടൽ മേഖലയിൽ ഏറ്റവും കൂടുതൽ ജപ്പാനീസ് കമ്പനികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിനു കാരണമായിരിക്കുന്നു.
Read article